Books  /  രജതപാശം

രജതപാശം cover Featured

രജതപാശം

by അലക്സ് കാരിക്കോട് Malayalam Historical Fiction

അന്വേഷണ കുതുകിയായ ഒരു മനസ്സാണ് മനുഷ്യനുള്ളത്. ചരിത്രവും, ശാസ്ത്രവും, ദൈവശാസ്ത്രവും എല്ലാം അവൻറെ അന്വേഷണ മേഖലകളാണ്. ഞാൻ ഈ കഥ തിരഞ്ഞെടുക്കുമ്പോൾ, അത് ഒരു പുരാതന കഥാപാത്രത്തിന്റെ ജീവിതമല്ല, ഒരു മനുഷ്യന്റെ തെറ്റായ ചിന്തയുടെ പ്രതിബിംബം മാത്രമാണെന്ന് എനിക്കറിയാമായിരുന്നു. ‘യൂദാസ്’ അതൊരു പേര് മാത്രമാണ്; പക്ഷേ ആ പേരിനുള്ളിൽ മനുഷ്യൻറെ ഒരു ശബ്ദം ഉറങ്ങുന്നു വിശ്വാസം തേടുന്ന, പക്ഷേ ഭയത്തിൽ വീഴുന്ന ശബ്ദം.

ഞാൻ ഈ കഥയുടെ ഘടനയിൽ വർത്തമാനം ചേർത്തിരിക്കുന്നു കാരണം, കാലം മാറിയാലും കുറ്റബോധം പഴക്കമാകുന്നില്ല. ഒരിക്കൽ ഒരു വെള്ളി നാണയത്തിൽ ആരംഭിച്ച കഥ, ഇന്ന് ഒരു ഹൃദയത്തിന്റെ വിലയിലാണു തുടർന്നത്. ‘യൂദാസ്’ എന്ന കഥാപാത്രത്തെ ഞാൻ തിരഞ്ഞെടുത്തത് അവൻ ദൈവത്തോടു ചേർന്ന് നിന്നതിനാലല്ല, അവൻ ദൈവത്തോട് ചോദ്യം ചോദിച്ചതിനാലാണ്. അവൻ വിശ്വാസത്തിന്റെ അതിരിൽ നിന്നു സംശയിച്ചപ്പോൾ നമ്മൾ എല്ലാം അതേ വഴിയിലായിരുന്നില്ലേ?

ഇത് ഒരു വഞ്ചകന്റെ കഥഅല്ല ഇത് കുറ്റവും ന്യായീകരണവും തമ്മിലുള്ള അകലംഅന്വേഷിക്കുന്ന ഒരു യാത്രയാണ്. ഞാൻ എഴുതുന്ന വാക്കുകൾക്ക് ആത്മീയ സത്യങ്ങൾ ഇല്ല, പക്ഷേ അവക്ക് മനുഷ്യന്റെ നിഴലുകൾ ഉണ്ട്.

ഞാൻ ഇതിനെ മതഗ്രന്ഥത്തിന്റെ പുനരാഖ്യാനം ആക്കാൻ ശ്രമിക്കുന്നില്ല;

ഇത് ഒരു നവരൂപംമാത്രമാണ്. ഞാൻ ഈ കഥ എഴുതുമ്പോൾ, എന്റെ ഉള്ളിൽ രണ്ടുപേർ വാദിച്ചു,

ഒരാൾ പറഞ്ഞു, “ഇത് പാപമാണ്.” മറ്റൊരാൾ പറഞ്ഞു, “ഇത് സത്യമാണ്.”

അവരുടെ വാദത്തിന്റെ മദ്ധ്യത്തിൽ നിന്നാണ് ഈ കഥ പിറന്നത്.

ഇനി, ഞാൻ നിങ്ങൾക്കായി പറയുന്ന ഈ വാക്കുകൾ,

ഒരു എഴുത്തുകാരന്റെ കെട്ടുകഥയായി വായിക്കേണ്ടതല്ല; ഒരു മനുഷ്യന്റെ കുറ്റബോധമായി കേൾക്കുക.

കാരണം, അവസാനം ‘യൂദാസ്’ മരിച്ചിട്ടില്ല; അവൻ നമ്മുടെ ഓരോ സംശയത്തിലും, ഓരോ അന്യായ നിശബ്ദതയിലും, ഓരോ പ്രാർത്ഥനയ്ക്കും പിന്നാലെ നിൽക്കുന്ന ആ പേരില്ലാത്ത നിഴലാണ്. ഈ കൃതിയിലെ സംഭവങ്ങളും കഥാപാത്രങ്ങളും ചരിത്ര- മിഥ്യകളുടെ പുനരാവിഷ്കാരങ്ങളായി കാണണം.

ഇവയിൽ ഏതെങ്കിലും ഭാഗങ്ങൾ വായനക്കാർക്ക് വ്യക്തിപരമായ അവരുടെ മതവിശ്വാസങ്ങളെയോ ആചാരങ്ങളെയോ നിൽക്കുന്നതായി തോന്നിയാൽ അത് തികച്ചും യാദൃശ്ചികമാണ്. ഏതെങ്കിലും സമൂഹത്തെയും, മതത്തെയും, വിഭാഗത്തെയും വ്രണപ്പെടുത്തുകയല്ല. വിശ്വാസത്തെയും സത്യാന്വേഷണത്തെയും കുറിച്ചുള്ള മനുഷ്യന്റെ ആന്തരിക സംഘർഷം മാത്രമാണ് ഈ കഥ പറയുന്നത്.

അതുകൊണ്ട്, വായനയിൽ ഏതെങ്കിലും ഭാഗം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടാൽ,

അത് പൂർണ്ണമായും അനവധ്യമായ അബദ്ധം മാത്രമാണ്. അതിനു ഞാൻ ഹൃദയപൂർവ്വം മാപ്പ് അഭ്യർത്ഥിക്കുന്നു.

Get your copy

E-book (Kindle) Read instantly on Amazon Kindle · ₹300
Buy on Amazon
Buy direct Have a question or bulk order? Get in touch.
Contact us